കനത്ത കാറ്റും മഴയും; കൊയിലാണ്ടിയില്‍ ട്രെയിനിനു മുകളില്‍ തെങ്ങ് വീണു, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിനു മുകളില്‍ തെങ്ങ് വീണു. മംഗലാപുരം തിരുവനന്തപുരം ട്രെയിനുകളിലാണ് തെങ്ങ് വീണത്. ഫയര്‍ഫോഴ്സ് അടക്കമുള്ള സന്നദ്ധ സേവനങ്ങളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്.
തെങ്ങു വീണതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടിരുന്നെങ്കിലും മരങ്ങള്‍ നീക്കം ചെയ്ത് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇലട്രിക് ലൈനിലാണ് തെങ്ങ് വീണത്.