കത്തുവ, ഉന്നാവോ ഫണ്ട് തട്ടിപ്പ്; പി.കെ.ഫിറോസിനെതിരെ കേസെടുത്തു


കോഴിക്കോട്: കത്തുവ, ഉന്നാവൊ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനുമെതിരെ കേസെടുത്തു. മുൻ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയിൽ കുന്ദമംഗലം പോലീസാണ് കേസെടുത്തത്.

കേസിൽ സി.കെ.സുബൈറാണ് ഒന്നാം പ്രതി. കത്തുവ, ഉന്നാവോ പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നിയമ സഹായം നൽകുന്നതിനായി ഫണ്ട് സമാഹരണം നടത്താൻ 2018 ഏപ്രിൽ 19, 20 തീയതികളിൽ സി.കെ.സുബൈർ പത്രത്തിൽ പരസ്യം നൽകി പണം പിരിച്ചുവെന്നാണ് കേസ്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ട് വഴി ഒരു കോടിയോളം രൂപ പിരിച്ചെടുത്ത് വകമാറ്റി ചെലവഴിച്ചു. 15 ലക്ഷം രൂപ രണ്ടാം പ്രതി പി.കെ.ഫിറോസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നുമാണ് കേസ്‌.