കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് മിസ് കേരള; പിന്തള്ളിയത് 25 സുന്ദരിമാരെ


കൊച്ചി: മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. മൂന്ന് റൗണ്ടുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഗോപിക.

എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയും ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാല്‍ ആണ് സെക്കന്റ് റണ്ണറപ്പ് സംവിധായകന്‍ ജീത്തു ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍കത്താക്കള്‍.

കേരളീയം, ലെഹംഗ, ഗൗണ്‍ എന്നിങ്ങനെ മൂന്നുറൗണ്ടുകളായാണ് മത്സരം നടന്നത്. മുണ്ടും വേഷ്ടിയും അണിഞ്ഞാണ് ആദ്യ റൗണ്ടില്‍ മത്സരാര്‍ത്ഥികളെത്തിയത്. ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ നിന്നും വിജയിയെ നിശ്ചയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളിലൂടെയായിരുന്നു.

മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കണ്‍ജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നീ പട്ടങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.