കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. സംഭവത്തില്‍ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായി. പാന്റ്‌സിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
വിപണിയില്‍ 26 ലക്ഷം രൂപ വിലമതിക്കുന്ന 528 ഗ്രാം സ്വര്‍ണമാണ് പ്രതികളില്‍ നിന്നും പിടികൂടിയതെന്ന് എയര്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. അമ്മയെയും മകളെയും എയര്‍ കസ്റ്റംസ് വിഭാഗം വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്നും 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. 925 ഗ്രാം സ്വര്‍ണം വാരം സ്വദേശിയില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ഹസ്നാഫ് ആണ് പിടിയിലായത്.