കണ്ണൂരില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടങ്ങി സ്‌കൂട്ടര്‍ യാത്രികന്‍; തലയിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം


കണ്ണൂര്‍: സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കണ്ണൂര്‍ കാള്‍ടെക്‌സ് ജങ്ഷനിലെ സിഗ്നലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം.

കണ്ടയ്‌നര്‍ ലോറിയുടെയും ടിപ്പറിന്റെയും ഇടയില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ ഇതിനിടയില്‍ കുടുങ്ങുകയായിരുന്നു. ഇയാളുടെ തലയിലൂടെയാണ് കണ്ടെയ്‌നര്‍ ലോറി കയറിനീങ്ങിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുമ്പ് ഇതേസ്ഥലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.