കണ്ണൂരില്‍ ജ്യേഷ്ഠനും ജ്യേഷ്ഠ ഭാര്യയ്ക്കും പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു
കണ്ണൂര്‍: ജ്യേഷ്ഠനും ജ്യേഷ്ഠ ഭാര്യയ്ക്കും പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കു സമീപം പായം വിളമനയിലെ വിലങ്ങേരി ഹൗസില്‍ ഹരിദാസന്‍(41) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ഹരിദാസന്റെ മൂത്ത സഹോദരന്‍ രാമചന്ദ്രനും ഇദ്ദേഹത്തിന്റെ ഭാര്യ വട്ട്യറ സ്വദേശിനി കണ്ണോത്തുംകണ്ടി രജിതയും ഇക്കഴിഞ്ഞ മെയ്, ജുണ്‍ മാസങ്ങളിലായി കൊവിഡ് ബാധിച്ച് ചികില്‍സയ്ക്കിടെ മരണപ്പെട്ടിരുന്നു.
ഹരിദാസനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നെഗറ്റീവാവുകയും ചെയ്തിരുന്നു. എന്നാല്‍, അനുബന്ധ രോഗങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.