കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി രംഗത്ത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പലയിടങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ ഉപകാരപ്പെടുന്ന രീതിയിലുള്ള ഈ തീരുമാനമെന്ന് കെഎസ്ഇബി പറഞ്ഞു.
സെല്‍ഫ് റീഡിങ് ചെയ്യേണ്ട വിധം ഇങ്ങനെയാണ്
*മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങള്‍ റീഡര്‍മാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ ഉപഭോക്താക്കളെ സെല്‍ഫ് റീഡിങ് മോഡിലേക്ക് സീനിയര്‍ സൂപ്രണ്ട് ഷെഡ്യൂള്‍ ചെയ്യുന്നു.
*ഈ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് സെക്ഷന്‍ ഓഫീസില്‍നിന്നും എസ്.എം.എസ്. അയക്കുന്നു. അതില്‍ മീറ്റര്‍ റീഡിങ് സ്വയം രേഖപ്പെടുത്തുന്നതിനുള്ള ലിങ്കുണ്ടാകും.
*ഈ ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ ഉഭോക്താവിന്റെ വിവരങ്ങളും മുന്‍ റീഡിങ്ങും കാണാം. ഇപ്പോഴത്തെ റീഡിങ് ഇതില്‍ രേഖപ്പെടുത്താം.
*മീറ്റര്‍ ഫോട്ടോ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം.
*ഉപഭോക്താവ് രേഖപ്പെടുത്തുന്ന മീറ്റര്‍ റീഡിങ്ങും മീറ്ററിന്റെ ഫോട്ടോയും ഒത്തുനോക്കിയാണ് ബില്‍ തയ്യാറാക്കി എസ്.എം.എസ്. അയക്കുക.
*ഇത്തരത്തില്‍ വൈദ്യുതി മീറ്റര്‍ റീഡിംഗ് സ്വയം എടുക്കുമ്പോള്‍…
*സിംഗിള്‍ ഫെയ്‌സ് മീറ്ററായാലും ത്രീ ഫെയ്‌സ് മീറ്ററായാലും C kWh / Cum kWh / T kWh / kWh ഇതില്‍ ഏതെങ്കിലും കാണുന്നുണ്ടെങ്കില്‍ അതാണ് എടുക്കേണ്ടത്..
*Time of Day (TOD) താരിഫ് ഉപയോഗിക്കുന്നവര്‍ T1 kWh, T2 kWh,T3 kWh എന്നീ മൂന്നു റീഡിംഗും രേഖപ്പെടുത്തണം.
*KVAh, kVArh എന്നിവയൊന്നുമല്ല മേല്‍പ്പറഞ്ഞ kWh റീഡിംഗ് തന്നെയാണ് എടുത്തത് എന്ന് ഉറപ്പാക്കുക.
*മീറ്റര്‍ ഫോട്ടോ എന്ന് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു ‘കണ്‍ഫേം മീറ്റര്‍ റീഡിംഗ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും.
*ഉപയോക്താവു രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും പരിശോധിച്ചശേഷം അടയ്‌ക്കേണ്ട തുക എസ്എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും.
*കെഎസ്ഇബിയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ സേവനം ലഭ്യമാവുകയില്ല. https://ws.kseb.in/OMSWeb/registration ഈ ലിങ്കില്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം)
*സ്വയം വൈദ്യുതി മീറ്റര്‍ റീഡിംഗ് എടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാന്‍ ഈ ലിങ്കിലെ വീഡിയോ കാണുക : https://www.facebook.com/ksebl/posts/3758357990942073