കണക്കുകൾ ഞെട്ടിക്കുന്നത്; 21 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 3262 സ്ത്രീകള്‍; ബലാത്സംഗത്തിന് ഇരയായത് 11,227 പേര്‍


തിരുവനന്തപുരം: 2020 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 3262 സ്ത്രീകള്‍. സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

11,227 സ്ത്രീകളാണ് ഇക്കാലയളവില്‍ ബലാത്സംഗത്തിന് ഇരയായത്. ഏഴുപെണ്‍കുട്ടികള്‍ പ്രണയാര്‍ഭ്യര്‍ത്ഥന നിരസിച്ചതിന് കൊല്ലപ്പെട്ടു. ഈ 21മാസത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 67779 സ്ത്രീകളാണ് പരാതികളുമായി സര്‍ക്കാറിന് മുന്നിലെത്തിയത്. 3556 പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ലഭിച്ചവയാണ്. പരാതികളില്‍ 64940 ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ടെന്നും രേഖകള്‍ പറയുന്നു.

സ്ത്രീധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പതിനാല് സ്ത്രീകളാണ് 2020 ജനുവരിയ്ക്കും 2021 സെപ്റ്റംബറിനുമിടയില്‍ സ്ത്രീധവുമായി ബന്ധപ്പെട്ട അതിക്രമങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 165 സ്ത്രീധന മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.