കടൽക്ഷോഭത്തെ ചെറുക്കാൻ പുലിമൂട്ടുകൾ സ്ഥാപിക്കണം;
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, മൂടാടി ഗ്രാമ പഞ്ചായത്തുകളിലെ തീര പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭവും, കടലാക്രമണവും കാരണം കാലാകാലങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിക്കാറ് ഇക്കഴിഞ്ഞ ടൗട്ടേ ചുഴലിക്കാറ്റ് കാരണവും കടുത്ത നാശങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ തീരപ്രദേശങ്ങളിൽ ആവശ്യമായ പുലി മൂട്ടുകൾ സ്ഥാപിക്കണമെന്നും, മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി നല്കുന്ന സാമ്പത്തിക സഹായം അപര്യാപ്തമായതിനാൽ വർദ്ധിപ്പിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം പ്രമേയത്തിലൂടെ ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ പി ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവനന്ദൻ മാസ്റ്റർ, കെടിഎം കോയ, അംഗങ്ങളായ സുഹറ ഖാദർ, ബിന്ദു സോമൻ, കെ അഭിനീഷ്, ഇ കെ ജുബിഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി മനോജ് കുമാർ സ്വാഗതം പറഞ്ഞു.