കടൽക്ഷോഭം കൊയിലാണ്ടിയെ കടുത്ത ദുരിതത്തിലാക്കുന്നു; വിരുന്നുകണ്ടി ബൈജുവിന്റെ വഞ്ചിയും തകർന്നു


കൊയിലാണ്ടി: കടൽക്ഷോഭം കൊയിലാണ്ടി തീരദേശത്താകെ ദുരിതം വിതയ്ക്കുകയാണ്. കൊയിലാണ്ടി ഹാർബറിന് സമീപം കടൽ തീരത്ത് കരയിൽ നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധന ഫൈബർ വഞ്ചി കടൽക്ഷോഭത്തിൽ തകർന്നു. വിരുന്നുകണ്ടി ബൈജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി. ശക്തമായ തിരയിൽപ്പെട്ടാണ് വഞ്ചി തകർന്നത്. ഏക ദേശം രണ്ട് ലക്ഷത്തോളം രുപയുടെ നഷ്ടം കണക്കാക്കുന്നു.

തീരത്ത് നങ്കൂരമിട്ട മറ്റ് വഞ്ചികൾ ജെസിബി ഉപയോഗിച്ച് കരയിലേക്ക് മാറ്റുകയായിരുന്നു. ചെറിയമങ്ങാട്, ഏഴുക്കുടിക്കൽ, തുവ്വപ്പാറ തുടങ്ങി തീരദേശത്താക്കെ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കാപ്പാട് കൊയിലാണ്ടി ഹാർബർ തകർന്നു. ഏഴുകുടിക്കൽ പാലത്തിന്റെ കൈവഴികൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായ മഴ തുടരുന്നത് തീരമേഖലയിലാകെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.