കട്ടിപ്പാറ അമരാട് വനത്തിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ കണ്ടെത്തി


താമരശ്ശേരി: ലോക്ക് ഡൗണ്‍ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തില്‍ പ്രവേശിക്കുകയും, വനത്തില്‍ നിന്നും വഴിതെറ്റി കാട്ടില്‍ അകപ്പെടുകയും ചെയ്ത വിനോദ സഞ്ചാരികളെ കണ്ടെത്തി. കാസര്‍ഗോഡ് സ്വദേശികളാ യുവാക്കളാണ് കാടിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ പകല്‍ കാട്ടിലേക്ക് പ്രവേശിച്ച ഇവരുടെ വാഹനം റോഡരികില്‍ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചത്.

വനാതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവര്‍ അകപ്പെട്ടത്. രാത്രി മുതല്‍ പോലീസും, വനം വകുപ്പ് ദ്രുത കര്‍മ്മ സേനയും, ഫയര്‍ ഫോഴ്സും, നാട്ടുകാരും, സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചിരുന്നു. പകല്‍ 7.30 ഓടെയാണ് ഇവരെ കണ്ടെത്തിയത്.ശക്തമായ മഴയും, കാറ്റും, കാരണവും, ദുര്‍ഗടം പിടിച്ച പാതയിലൂടെ രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവരുടെയടുത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാന്‍ താമസിച്ചത്.