കടിയങ്ങാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരണപ്പെട്ടു


പേരാമ്പ്ര: കടിയങ്ങാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരണപ്പെട്ടു. കടിയങ്ങാട് പാലം വെളുത്ത പറമ്പത്ത് മുനീറാണ് സൗദിയിലെ യാമ്പുവില്‍ വെച്ച് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ഏറെ കാലം കടിയങ്ങാട് പാലം ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു.

ഭാര്യ : അസ്മ ചങ്ങരോത്ത്
മക്കള്‍: സഫ,സഫ്വാന്‍
സഹോദരങ്ങള്‍: വി.പി അബ്ബാസ് (ദുബൈ കെഎംസിസി പേരാമ്പ്ര മണ്ഡലം ഭാരവാഹി), ഇബ്രാഹീം ഹലവാനി, സൂപ്പി, കുഞ്ഞാമി കുന്നോത്ത് വയല്‍, പരേതനായ സലാം.