കടിയങ്ങാട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അനുസ്മരണ സദസ്സും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി എടക്കോടുമ്മല്‍ മൊയ്തീന്‍ അനുസ്മരണ പ്രഭാഷണവും ഉല്‍ബോധന ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടി സി.കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഭൗതിക താല്പര്യം പ്രതീക്ഷിക്കാതെ നാട്ടിനും സമൂഹത്തിനും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിച്ചവര്‍ നമ്മളില്‍ നിന്നും വിട പറഞ്ഞാലും അവര്‍ കൊളുത്തിയ നന്മയുടെ അടയാളപ്പെടുത്തലുകള്‍ സ്മരിക്കപ്പെടുമെന്ന് ഉസ്താദ് റഹ്‌മത്തുള്ള ഖാസിമി മുത്തേടം അഭിപ്രായപ്പെട്ടു. പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും സ്റ്റേജിലും പേജിലും രാഷ്ട്രീയ ഭാവിക്ക് വേണ്ടി കിടമത്സരം നടത്തുന്നവരുടെ വാക്കും പ്രവര്‍ത്തിയും അവര്‍ക്കൊപ്പം നിശ്ചലമാവും. സമൂഹത്തില്‍ നന്മകള്‍ മാത്രം ചെയ്ത് മരിച്ച് പോയ മഹാന്മാര്‍ക്കൊപ്പം സാധാരണക്കാരെക്കൂടെ അനുസ്മരിക്കുന്നത് കടിങ്ങാട്ടുകാരിലൂടെ പുതിയ തലമുറക്ക് പ്രചോദനവും പ്രോത്സാഹനം കൂടി ആണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എടക്കോടുമ്മല്‍ മൊയ്തീന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥന സംഗമത്തിന് പുറവൂര്‍ ഉസ്താത്, മൊയ്തു ഫൈസി, സയ്യിദലി തങ്ങള്‍ പാലേരി, അസീസ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. കെ മുബഷിറ, ഇല്ലത്ത് കുഞ്ഞമ്മദ്, അലി നാറാണത്ത്, സവാദ് മാക്കൂല്‍, സി എം റഫീഖ്, കെ പി മൂസ്സ, പി കെ മുഹമ്മദ്, സി കെ റഫീഖ്, ഫൈസല്‍ മാളികണ്ടി, ഗഫൂര്‍ വി പി, ചെറുകുന്നുമ്മല്‍ അഷ്റഫ്, എന്‍ കെ അഷ്റഫ്, എന്‍ എം ശിഹാബ്, കെ നൗഫല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എ.കെ സുബൈര്‍ സ്വാഗതവും അസീസ് കോറോത്ത് നന്ദിയും പറഞ്ഞു.