കടിയങ്ങാട് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്


പേരാമ്പ്ര: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതിപോസ്റ്റിലിടിച്ചു. കാര്‍യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ കടിയങ്ങാട് വില്ലേജ് ഓഫീസിന് മുമ്പില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ കാറിന്റെ ടയര്‍പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റിലിടിച്ച ശേഷം സമീപത്തെ കടയുടെ സ്റ്റെപ്പില്‍ തട്ടിയാണ് വാഹനം നിന്നത്.

ഇടിയുടെ അഘാധത്തില്‍ പോസ്റ്റ് തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം നിലച്ചിരുന്നു. അപകടം ഉച്ചയ്ക്കായതിനാലാണ് ദുരന്തമൊഴിവായത്. വയനാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ഇഖ്‌റ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരുക്കുകളൊന്നുമില്ല.