കടിയങ്ങാട് തണല്‍ കരുണ സ്‌കുളിന് യുഎ ഇ കുറ്റ്യാടി കൂട്ടായ്മയുടെ സ്‌നേഹാദരം


കടിയങ്ങാട് : ഭിന്നശേഷിക്കാരായ കുട്ടികളെ സ്വന്തം മക്കളെപോലെ പരിപാലിക്കുന്ന തണല്‍ കരുണ സ്‌ക്കുള്‍ സ്റ്റാഫിന് യുഎ ഇ കുറ്റ്യാടി കൂട്ടായ്മയുടെ സ്‌നേഹാദരം. ബലിപെരുന്നാള്‍ സമ്മാനമായി മുഴുവന്‍ സ്റ്റാഫിനും കൂട്ടായ്മ പുതുവസ്ത്രം നല്‍കും. തണല്‍ സ്‌കൂളിലെ ടീചേഴ്‌സ്, തെറാപ്പിസ്റ്റ്, കെയര്‍ ഗിവേഴ്‌സ്, ഡ്രൈവേഴ്‌സ് എന്നിവര്‍ക്ക് സ്‌നേഹാദരമായി പുതുവസ്ത്രം വാങ്ങാനുള്ള തുക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അക്ഷയ തോമസിന് കൈമാറി.

പുതുവസ്ത്രം വാങ്ങാനായി 55000 രൂപയാണ് യുഎ ഇ കുറ്റ്യാടി കൂട്ടായ്മ രക്ഷാധികാരി കെ.പി.മുനീര്‍, അഫ്‌സല്‍ എ കെ കെ, അജ്‌നാസ് കൊയപ്ര എന്നിവര്‍ ചേര്‍ന്ന് കൈമാറിയത്. അഡ്മിനിസ്‌ട്രേറ്റര്‍ പി കെ നവാസ് മാസ്റ്റര്‍ ,കെ.എം.മുഹമ്മദലി ,ടി.കെ.റിയാസ് എന്നിവര്‍ പങ്കെടുത്തു.