കടിയങ്ങാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെറു പുഴ ശുചീകരിച്ചു
പേരാമ്പ്ര: കടിയങ്ങാട് പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെറുപുഴ ശുചീകരിച്ചു. പുഴയോരത്തൊരു പൂന്തോട്ടം പദ്ധതിയുടെ ഭാഗമായാണ് വടക്കുമ്പാട് സെക്കണ്ടറി ഹൈസ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മ ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്. കടിയങ്ങാട് പാലം ചെറുപുഴ തീരത്ത് പുഴയോരത്തൊരു പൂന്തോട്ടം പദ്ധതിയാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. സംസ്ഥാന പാതയോരത്ത് പുഴയോട് ചേര്‍ന്ന് പൂന്തോട്ട നിര്‍മാണ പ്രവര്‍ത്തനത്തിനും ഇതിനോടൊപ്പം തുടക്കം കുറിച്ചു
ചെറുപുഴ ശുചീകരണ പ്രവര്‍ത്തനത്തിന്റെ തുടര്‍ പ്രവര്‍ത്തനവും, കുട്ടികളുടെ പാര്‍ക്ക് – ഭിന്നശേഷി സൗഹൃദ പാര്‍ക്ക് നവീകരണത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള പാര്‍ക്ക് പ്രവേശന കവാടം ശുചീകരിക്കലും നടത്തി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ റീന ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പിടിഎ പ്രസിഡന്റ് സി.എച്ച് സനൂപ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പാളയാട്ട് ബഷീര്‍, മുബഷീറ, ജനകീയ കൂട്ടായ്മ ചെയര്മാന് അബ്ദുള്ള പുനത്തില്‍, അധ്യാപകരായ പി.എം നവാസ്, എം.ശ്രീകല, കെ.കെ. ശ്രീരേഷ്, എന്‍എസ്എസ് വളണ്ടിയര്‍ ക്യാപ്റ്റന്‍ കെ.ടി. അല്‍ത്താഫ്, സന്തോഷ് വിസ്മയം, രാജന് കോവുപ്പുറത്ത്, പി.സി ചന്ദ്രന്, സി.എച്ച് സജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ. ദാമോദരന്‍ സ്വാഗതവും പി ആര്.സീന നന്ദിയും പറഞ്ഞു.