കടിയങ്ങാട് കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിന്റെ ചുമര് തകർന്നു


കടിയങ്ങാട്: കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീടിന്റെ ചുമര് തകർന്നു. കരിങ്കണ്ണിയിൽ അബ്ദുള്ള മകൻ നിസാമും കുടുംബ താമസിക്കുന്ന സ്റ്റേഡിയത്തിനടുത്ത് പന്ത്രണ്ടാം വാർഡിൽ പുഴിങ്ങോട്ടുമ്മൽ
എന്ന വീട്ടിലാണ് അപകടം നടന്നത്. ചുമര് തകർന്നതിനെ തുടർന്ന് മണ്ണ് വീടിനകത്തേക്ക് ഒഴുകി. വൈകിട്ട് നാല് മണിക്ക് മഴ കുറഞ്ഞ സമയത്തായതിനാൽ വലിയ ദുരന്തം ഒഴിവായി. കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ചങ്ങരോത്ത് പഞ്ചായത്തിലും പാലേരി വില്ലേജ് ഓഫീസർക്കും പഞ്ചായത്ത് മെമ്പർ കെ. മുബഷിറ റിപ്പോർട്ട്‌ നൽകി.