കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി തീരദേശത്ത് എൻ.സുബ്രഹ്മണ്യൻ സന്ദർശനം നടത്തി


കൊയിലാണ്ടി: കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി തോട്ടുംമുഖം വളപ്പ്, വലിയമങ്ങാട്, ഏഴ് കുടിക്കൽ, കൊല്ലം പാറപ്പള്ളി പ്രദേശങ്ങൾ കെ. പി.സി.സി. ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ സന്ദർശിച്ചു. കൊല്ലത്ത് 6 വീടുകൾ അപകടാവസ്ഥയിലാണ്. വീട്ടുകാർ കടൽ ക്ഷോഭം ഭയന്ന് ദുരിതാശ്വാസ കേമ്പിലേക്ക് മാറിയിരിക്കുകയാണ്‌.

കൊയിലാണ്ടിയിലും, ഏഴ്കുടിക്കലും കാപ്പാടും നിരവധി വീടുകൾ കടൽക്ഷോഭ ഭീഷണിയിലാണ്. ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണങ്കിലും അധികൃതർ ഇത് വരെ നടപടികളൊന്നും സ്വീകരിക്കാത്തത് തീരപ്രദേശങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്. ദുരിതബാധിതർക്ക് അടിയന്തിര സഹായം ലഭ്യമാക്കാൻ അധികൃതർ തയ്യാറാവണമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.

നഗരസഭ കൗൺസിലർമാരായ വി.പി.ഇബ്രാഹിംക്കുട്ടി, ഫക്രുദ്ദീൻ മാസ്റ്റർ, എ.അസീസ് മാസ്റ്റർ, യു.ഡി.എഫ് ഭാരവാഹികളായ അലി കൊയിലാണ്ടി, അൻസാർ കൊല്ലം, ടി.അഷ്റഫ്, കെ.എം.ഷമിം, തൈവളപ്പിൽ ഇസ്മായിൽ, ടി.കെ ഇബ്രാഹിം, സി.കെ.ഇബ്രാഹിം, വി.വി.റഷീദ്, ജമാലുദ്ദീൻ, ഫാസിൽ സഫാത്ത് കൊയിലാണ്ടി, സി.കെ.മുസ്തഫ, സി.കെ.സി.അബ്ദു റഹ്മാൻ കുട്ടി എന്നിവർ എൻ.സുബ്രമണ്യന് ഒപ്പമുണ്ടായിരുന്നു.