കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി വലിയകത്ത് വളപ്പിൽ, പാറപ്പള്ളി പ്രദേശങ്ങൾ കെ.മുരളീധരൻ എം.പി സന്ദർശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ രൂക്ഷമായ കടലാക്രമണം നടന്ന പ്രദേശങ്ങൾ കെ. മുരളീധരൻ എം.പി സന്ദർശിച്ചു. കൊയിലാണ്ടി നഗരസഭ പരിധിയിൽ വലിയകത്ത് വളപ്പിൽ, കൊല്ലം പാറപ്പള്ളി എന്നിവടങ്ങളിലാണ് കെ.മുരളീധരൻ സന്ദർശിച്ചത്.
രണ്ട് ദിവസമായി ഈ ഭാഗങ്ങളിൽ ശക്തമായ കടൽ ക്ഷോഭമാണ്. നിരവധി കുടുംബങ്ങളെ വീടുകളിൽ വെള്ളം കയറിയത് കാരണം മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. കൊല്ലത്തെ ദുരിതാശ്വാസ കേമ്പും മുരളീധരൻ സന്ദർശിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായങ്ങൾ ലഭ്യമാക്കാൻ അധികൃതരെ അറിയിക്കുമെന്നും, കടൽ ഭിത്തിയുടെ ഉറപ്പ് വർധിപ്പിക്കാൻ കലക്ടറുമായി സംസാരിക്കുമെന്നും എം.പി പറഞ്ഞു.
വി.പി.ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, അഡ്വ.പി.ടി.ഉമേന്ദ്രൻ, എ.അസീസ്, അൻസാർ കൊല്ലം, ഫക്രുദ്ദീൻ മാസ്റ്റർ, കെ.എം.നജീബ്, തൻഹീർ കൊല്ലം, എം.വി.ഫാസിൽ, തൈവളപ്പിൽ ഇസ്മായിൽ എന്നിവർ എം.പിയോടപ്പമുണ്ടായിരുന്നു.