കടലാക്രമണം തടയാൻ ഏഴുകുടിക്കലും, തുവ്വപ്പാറയിലും പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് എംഎൽഎ യോട് മത്സ്യത്തൊഴിലാളിൾ


കൊയിലാണ്ടി: ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ എഴു കുടിക്കൽ ഭാഗത്തെ പാലം സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെട്ട കൊയിലാണ്ടിയിലെ നിയുക്ത എം.എൽ.എ കാനത്തിൽ ജമീലയുടെ പ്രവർത്തനത്തിന് അഭിനന്ദനമറിയിച്ച് പ്രദേശവാസികൾ.

കടൽ ക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ഇന്നലെ എം.എൽ എ സന്ദർശിച്ചിരുന്നു. ഏഴു കുടിക്കൽ പാലത്തിന്റെ അപകടാവസ്ഥ പ്രദേശവാസികൾ ചൂണ്ടികാണിച്ചപ്പോൾ ഉടനടി ഇടപെടുമെന്ന് വാക്ക് നൽകിയിരുന്നു. ഇന്ന് രാവിലെ മുതൽ ഊരാളുങ്കൽ സൊസൈറ്റി വഴി പാലത്തിനു സമീപമായി കരിങ്കലിടുകയാണ്.

മഴക്കാലത്ത് എഴു കുടിക്കൽ ഭാഗത്ത് കടലാക്രമണ ഭീഷണി ഉയരാറുണ്ടെന്നും അതിനാൽ ഇവിടെ പുലിമുട്ട് നിർമ്മിച്ചു കൊണ്ട് തിരമാലകളുടെ ശക്തി കുറയ്ക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ സെക്രട്ടറി സുനിലേശൻ ചെറിയമങ്ങാട് ആവശ്യപ്പെട്ടു.