കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയിലുറച്ച് സർക്കാർ
കോഴിക്കോട്: കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഉറച്ച് സർക്കാർ. പുറത്തിറങ്ങാൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിൽ വൈരുധ്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ചട്ടം 300 പ്രകാരം പൊതുപ്രാധാന്യമർഹിക്കുന്ന വിഷയമെന്ന നിലയിലാണ് പ്രസ്താവന ഇറക്കിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് കടകളിൽ നിന്ന് ആളുകളെ അകറ്റി നിർത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ് ജനങ്ങളെ ഫൈനിലൂടെ ക്രൂശിക്കുന്നെന്നും വി.ഡി സതീശൻ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കേണ്ട രീതിയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഉത്തരവ് തിരുത്താത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.