കഞ്ചാവ്, ബ്രൗൺഷുഗർ കൊയിലാണ്ടി നഗരത്തിൽ ലഹരി ഒഴുകുന്നു; മേൽപ്പാലത്തിന്റെ കോണിപ്പടി വിൽപ്പന കേന്ദ്രം, പോലീസിന്റേയും എക്സൈസിന്റെയും കണ്ണ് കോണിപ്പടിയിൽ എത്തുന്നില്ല

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ മേല്‍പ്പാലത്തിന്റെ അടിഭാഗം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന വീണ്ടും തകൃതി. രണ്ട് മാസം മുമ്പ് ലഹരി വില്‍പ്പനയ്ക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് പോലീസും എക്സൈസ് റെയ്ഡ് ശക്തമാക്കുകയും സ്ഥലത്ത് കനത്ത ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പോലീസ് പരിശോധന കുറഞ്ഞു. ഇതോടെ ലഹരി മാഫീയ വീണ്ടും സജീവമായിരിക്കുകയാണ്. വൈകുന്നേരമായാല്‍ ചെറുപ്രായത്തിലുളളവര് ധാരാളമായി റെയില്‍വേ ട്രാക്കിലെത്തും. കോഴിക്കോട്, താമരശ്ശേരി ഭാഗങ്ങളിലുളളവരാണ് ലഹരി വില്‍പ്പനക്കെത്തുന്നത്.
മേല്‍പ്പാലം കോണിപ്പടികളാണ് ലഹരി വില്‍പ്പന. തൊട്ടടുത്ത ഒരു വീടും ലഹരി വില്‍പ്പനക്കാര്‍ താവളമാക്കുന്നു. പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ എന്നിവ തേടിയാണ് ആളുകള്‍ ഇവിടെയെത്തുന്നത്.
