ഓൾ കേരള മാർബിൾസ് ആൻഡ് ടെെൽസ് വർക്കേഴ്സ് അസോസിയേഷൻ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി (വീഡിയോ)


കോഴിക്കോട്: ഓൾ കേരള മാർബിൾസ് ആൻഡ് ടെെൽസ് വർക്കേഴ്സ് അസോസിയേഷൻ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേരളത്തിലെ പത്ത് ജില്ലകളിൽ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് മാർച്ചും ധർണ്ണയും നടത്തിയത്.

എച്ച്.എം.എസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാരണം പ്രതിസന്ധിയിലായ ഫ്ലോറിങ് തൊഴിലാളികൾക്ക് തൊഴിൽപരമായും സാമ്പത്തികവുമായ സംരക്ഷണവും സഹായവും നൽകി നിർമ്മാണ സാമാഗ്രകികളുടെ വിലക്കയറ്റം തടഞ്ഞു നിർത്തി, സർക്കാർ അർദ്ധസർക്കാർ മേഖലയിലെ നിർമാണപ്രവർത്തനങ്ങളിൽ 80 ശതമാനം തദ്ദേശീയരായ തൊഴിലാളികൾക്ക് നൽകി ഈ മേഖലയെ സംരക്ഷിക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. സംസ്ഥാന ജില്ലാ ഭാരവാഹികൾ ധർണ്ണാ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.