ഓൺലൈൻ പഠന പദ്ധതി മൊഡ്യൂൾ പ്രകാശനം ചെയ്തു


ചേമഞ്ചേരി: കാപ്പാട് ഗവ.മാപ്പിള യു.പി സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 31 വരെ നടക്കുന്ന ഓൺലൈൻ പഠനപൂരണ വിദ്യാഭ്യാസ പദ്ധതിയ്ക്കായി സ്ക്കൂൾ എസ്.ആർ.ജി ശില്പശാല തയ്യാറാക്കിയ മൊഡ്യൂൾ പ്രകാശനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, വാർഡ് മെമ്പർ മുഹമ്മദ് ഷരീഫ്, എം.പി.ടി.എ പ്രസിഡണ്ട് ദീപ പ്രദീപ്, എസ്.ആർ.ജി കൺവീനർ കെ.ബി.രാജശ്രി, ശാസ്ത്ര രംഗം കൺവീനർ വി.നിഷിദ എന്നിവർ പങ്കെടുത്തു.