ഓൺലൈൻ ക്ലാസ് ശാശ്വതമല്ല; വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും: മന്ത്രി വി.ശിവന്‍കുട്ടി


തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. കേന്ദ്രസര്‍ക്കാരിന്റെയും വിദഗ്ധസമിതിയുടെയും നിര്‍ദേശമനുസരിച്ച് തീരുമാനം എടുക്കും. കേന്ദ്ര സർക്കാരിന്റേയും കോവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിക്കുന്ന ആദ്യ അവസരത്തിൽത്തന്നെ ഘട്ടം ഘട്ടമായി സ്കൂൾ തുറക്കുന്നത് സർക്കാരിന്റെ ആലോചനയിലാണ്.

കേന്ദ്ര നിർദ്ദേശം വരുന്ന മുറയ്ക്ക് കുട്ടികൾക്ക് വാക്സീൻ ലഭ്യമാക്കും. ഡിജിറ്റൽ ഓൺലൈൻ ക്ലാസ് ശാശ്വതമല്ല. ഓൺ ലൈൻ പഠത്തിൽ ഏർപ്പെട്ട 36% കുട്ടികൾക്ക് തലവേദനയും കഴുത്ത് വേദനയും അനുഭപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. 28% പേർക്ക് കണ്ണിനു പ്രശ്നം വന്നു. 25 ശതമാനം കുട്ടികൾ മാത്രമെ അര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നുള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.