ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂര്‍ താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന മത്സരം നടത്തുന്നു


കീഴരിയൂര്‍: ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് തുമ്പ പരിസ്ഥിതി സമിതി കീഴരിയൂര്‍ താലൂക്കിലെ ഹെസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ മാറ്റങ്ങളും’ എന്നതാണ് വിഷയം.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ലേഖനം അഞ്ചു പുറത്തില്‍ കവിയരുത്.

മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ രചനയോടൊപ്പം പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും പഠിക്കുന്ന സ്‌കൂളിന്റെ പേര്, ക്ലാസ്, ക്ലാസ് അധ്യാപകന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 18 നുള്ളില്‍ കണ്‍വീനര്‍, ഓസോണ്‍ ദിന ലേഖന മത്സരം, തുമ്പ പരിസ്ഥിതി സമിതി, കീഴരിയൂര്‍-673307 എന്ന വിലാസത്തില്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9447117509 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.