ഓവർസീസ് സ്കോളർഷിപ്പ്; ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം, വിശദാംശങ്ങള്‍ ചുവടെ


തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പി.എച്ച്.ഡി) കോഴ്‌സുകൾക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികരിക്കരുത്. http://www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം http://www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തിയതി സെപ്റ്റംബർ 20. ഫോൺ: 0471 2727379.