ഓരോ വ്യക്തിയും കാര്‍ഷികമേഖലയുടെ പ്രചോദകരാവണമെന്ന് സുരേഷ് ഗോപി
പേരാമ്പ്ര: ഓരോ വ്യക്തിയും കാര്‍ഷികമേഖലയുടെ പ്രചോദകരായി മാറിക്കൊണ്ട് കാര്‍ഷിക അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കണമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. ഒരു വര്‍ഷം കൊണ്ട് ഒരു കോടി തെങ്ങിന്‍ തൈകള്‍ നട്ടുവളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി തുടക്കം കുറിച്ച സ്മൃതി കേരം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി കര്‍ഷകരെ ആദരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങിലും സുരേഷ് ഗോപി പങ്കെടുത്തു. പരിപാടിയില്‍ ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി.ബിനീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് വി.കെ സജീവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ ഇ.പ്രശാന്ത്, എം.മോഹനന്‍, കെ.കെ.രജീഷ്, മധു പുഴയരികത്ത്, രാഗേഷ് തറമ്മല്‍, രജീഷ് കണ്ടോത്ത്, നിഖില്‍ മോഹന്‍, കെ.എം.സുധാകരന്‍, കെ.രാഘവന്‍, എ.ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.