ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശി കോട്ടയത്ത് പിടിയില്‍
കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി കോട്ടയത്ത് പിടിയില്‍. ‘ഇവോക്ക എഡ്യൂ ടെക്ക്’ സ്ഥാപന ഉടമ രമിത്താണ് കോട്ടയം ചിങ്ങവനം പൊലീസിന്റെ പിടിയിലായത്.
വിദ്യാര്‍ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് നല്‍കുന്ന സ്ഥാപനമാണ് ഇവോക്കാ എഡ്യൂ ടെക്ക്. വിദ്യാര്‍ഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെയാണ് രമിത്ത് പറ്റിച്ചത്. വിദ്യാര്‍ഥികളെ കിട്ടുന്നതുവരെ അവരുടെ സീറ്റ് പണം കൊടുത്ത് ബുക്ക് ചെയ്യാന്‍ ഇടനിലക്കാരെ പ്രേരിപ്പിക്കുകയും പിന്നീട് പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതായാണ് പരാതി.

സ്ഥാപനത്തിന്റെ മറവില്‍ പ്രതി ലക്ഷക്കണക്കിന് രൂപ വിദ്യാര്‍ഥികളില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും കൈപ്പറ്റിയതായി ചിങ്ങവനം പൊലീസ് പറഞ്ഞു. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പരാതിയുണ്ട്.
Description: Fraud under the guise of an online educational institution; Kozhikode native arrested