ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ നല്‍കി


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത 6 വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഡ് മെമ്പര്‍ അനീഫ യു.സി മൊബൈല്‍ ഫോണുകള്‍ വീടുകളിലെത്തി കൈമാറി. പേരാമ്പ്ര എ.യു.പി ,വൃന്ദാവനം എ.യു.പി സ്‌ക്കൂളുകള്‍ നല്‍കിയ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഏറ്റവും അര്‍ഹരായ കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫോണുകള്‍ നല്‍കിയത്.

കുട്ടികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ മെമ്പര്‍ അറിയിച്ചപ്പോള്‍ വിദേശത്തുള്ള ജിഷാദ് യു.സി,ജോഷി തുടങ്ങിയ സുഹൃത്തുകളാണ് ഫോണുകള്‍ വാങ്ങി മെമ്പറെ ഏല്‍പ്പിച്ചത്. തുടര്‍ന്നും ഏവരുടെയും പിന്‍ന്തുണയാല്‍ ഓണ്‍ലൈന്‍ പഠനത്തിനായി ആവശ്യമായ കാര്യങ്ങളില്‍ ഇടപെടുമെന്ന് അവര്‍ അറിയിച്ചു. ചടങ്ങില്‍ ബൈജു ആയടത്തില്‍ ,അയൂബ് എടവനക്കുന്ന് ,സത്താര്‍, സജീഷ് കെ,വി .പി സുരേഷ് , ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.