ഓണ്‍ലൈന്‍ ക്വിസ്സ് മത്സര വിജയികളെ വീട്ടിലെത്തി അനുമോദിച്ച് ചിരുതകുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്


പേരാമ്പ്ര: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ചിരുതകുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യദിന ക്വിസ്സ് മത്സരം നടത്തി. ഓണ്‍ലൈനായി എല്‍.പി, യു.പി. ഹൈസ്‌കൂള്‍, ജനറല്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.

കൊവിഡിനെയും ലോക്ഡോണിനെയും തുടര്‍ന്ന് വീട്ടില്‍ കഴിയേണ്ടി വന്ന കുട്ടികള്‍ക്ക് ക്വിസ്സ് മത്സരം വേറിട്ടൊരു അനുഭവമായി. ക്വിസ്സ് മത്സര വിജയികളെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്ലബ് ഭാരവാഹികളും മെമ്പര്‍മാരും ചേര്‍ന്ന് വീട്ടിലെത്തി അനുമോദിച്ചു.