ഓണ്‍ലൈനിലൂടെ വസ്ത്രങ്ങള്‍ വാങ്ങി; അത്തോളി സ്വദേശിക്ക് ലഭിച്ചത് ഉപയോഗിച്ച് പഴകിയതെന്ന് പരാതി


പേരാമ്പ്ര: ഉ​പ​യോ​ഗി​ച്ച് പ​ഴ​കി​യ വ​സ്ത്രം ഓ​ൺ​ലൈ​നാ​യി വി​ൽ​പ​ന ന​ട​ത്തി​യ​താ​യി പ​രാ​തി. അ​ത്തോ​ളി സ്വ​ദേ​ശി റാ​ഹി​ന​ക്കാ​ണ് പ​ഴ​യ വ​സ്തു ല​ഭി​ച്ച​ത്. ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് സൈ​റ്റാ​യ ആ​ത്രേ​യ​യി​ലൂ​ടെ ഷ​ർ​ട്ടും സ​ൽ​വാ​ർ ക​മീ​സു​മാ​ണ് റാ​ഹി​ന വാ​ങ്ങി​യ​ത്. 799 രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​​ങ്ങ​ളാ​യി​രു​ന്നു ഇ​വ.

ഇ–​കാ​ർ​ട്ട് വ​ഴി ക​ഴി​ഞ്ഞ ദി​വ​സം ഇ​വ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ, കൊ​റി​യ​ർ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ച് പി​ന്നി​യ ഷ​ർ​ട്ടും കീ​റി​യ സാ​ൽ​വാ​റു​മാ​ണ് ല​ഭി​ച്ച​തെ​ന്ന് റാ​ഹി​ന പ​റ​ഞ്ഞു. സൈ​റ്റി​ൽ മ​ട​ക്കി ന​ൽ​കാ​നു​ള്ള മാ​ർ​ഗ​മി​ല്ല. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ നി​ന്നാ​ണ് ഉ​ൽ​പ​ന്നം അ​യ​ച്ച​തെ​ന്നാ​ണ് പാ​ക്ക​റ്റി​ലു​ള്ള വി​വ​രം. പാ​ക്ക​റ്റി​ലെ ന​മ്പ​റി​ൽ വി​ളി​ച്ചി​ട്ട് ന​മ്പ​ർ നി​ല​വി​ലി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും റാ​ഹി​ന പ​റ​ഞ്ഞു.