ഓണസമ്മാനമായി അംഹാസ് ചാലിക്കര വനിതാ വേദി ഓണപ്പുടവകള്‍ നല്‍കി


പേരാമ്പ്ര: അംഹാസ് ചാലിക്കര വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഓണപ്പുടവ നല്‍കി. 50 പേര്‍ക്കാണ് ഓണം പ്രമാണിച്ച് വനിതാ വേദി ഓണപ്പുടവ സമ്മാനിച്ചത്. 2017 മുതല്‍ ചാലിക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 40 പേരുടെ കൂട്ടായ്മയാണ് അംഹാസ്( അസോസിയേഷന്‍ ഓഫ് മുത്തു അല്‍ ഹെല്‍പ് ആന്‍ഡ് സോഷ്യല്‍ സെര്‍വീസ്). ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

വനിതാ വേദി പ്രസിഡന്റ് കമല ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞിരാമനുണ്ണി പ്രസിഡന്റ് അംഹാസ് സു ബൈര്‍ മാസ്റ്റര്‍ സെക്രട്ടറി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വനിതാ വേദി സെക്രട്ടറി രജിഷ ടി സ്വാഗതവും റഹ്‌മത്ത് ആഷിഖ് നന്ദിയും പറഞ്ഞു. കെ.രാജീവന്‍, എസ്.കെ ലത്തീഫ് ,സി.ആലി കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.