ഒളിമ്പ്യൻ നോഹ നിർമൽ ടോമിനെ ആദരിച്ച് ആവള ബ്രദേഴ്സ് കലാസമിതി


പേരാമ്പ്ര: ടോക്കിയൊ ഒളിമ്പിക്സിൽ റിലേ മത്സരത്തിൽ പങ്കെടുത്ത് ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനം നടത്തി രാജ്യത്തിന്റെ അടിമാനമായി മാറിയ നോഹ നിർമൽ ടോമിന് ആവള ബ്രദേഴ്സ് കലാസമിതിയുടെ സ്നേഹാദരം. വിട്ടിൽ തിരിച്ചെത്തിയ നോഹയെ ബ്രദേഴ്സ് കലാസമിതി പ്രവർത്തകർ അദ്ദേഹത്തിന്റെ വിട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.

കലാ സമിതി പ്രസിഡൻറ് എം.പി രവി മൊമെന്റോ നൽകി. സെക്രട്ടറി കെ.നൗഷാദ്, ഷാനവാസ് കൈവേലി, ടി. രജിഷ്, പ്രജിത് വി.സി, രജീഷ് കണ്ടോത്ത് ,ഇ.എം ലിമേഷ് എന്നിവർ പങ്കെടുത്തു.