ഒളിമ്പ്യൻ നോഹ നിർമൽ ടോമിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി


പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സ് റിലേമത്സരത്തിൽ ഏഷ്യൻ റെേക്കാഡ് തകർത്ത പ്രകടനം കാഴ്ചവെച്ച് മടങ്ങിയെത്തിയ നോഹ നിർമൽ ടോമിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി.രാത്രി 8.40-ഓടെ ഇന്റിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ നോഹയെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് വരവേറ്റത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ശശികുമാർ പേരാമ്പ്ര, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, കെ.എം.റീന, പി.ടി.അഷറഫ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മിനി പൊൻപറ, യു.സി.അനീഫ തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു.