ഒറ്റരാത്രികൊണ്ട് നഷ്ടമായത് കുടുംബത്തിലെ മൂന്നുപേര്‍; കൊയിലാണ്ടിയിലെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് രാത്രിതന്നെ മടങ്ങിയത് കെ.മുരളീധരനൊപ്പം വയനാട്ടിലേക്ക് പോകേണ്ടതിനാല്‍; കോരപ്പുഴയില്‍ പൊലിഞ്ഞ ഉറ്റവരുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി നാട്


മോര്‍ച്ചറിക്ക് മുന്നില്‍ ഉറ്റവരുടെ വിയോഗമറിഞ്ഞ് വിങ്ങിപ്പൊട്ടിയ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഒപ്പമുണ്ടായിരുന്നവര്‍. എല്ലാ കാര്യങ്ങളിലും ഇടപെട്ട് എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റുന്ന സ്വഭാവക്കാരനായിരുന്നു അതുല്‍. തനിക്ക് എല്ലായ്‌പ്പോഴും കൂട്ടായിരുന്നെന്ന് രാഹുല്‍ വിതുമ്പി.

അതുലിന്റെയും മകന്‍ ആന്‍വികിന്റെയും സംസ്‌കാരം ഇന്നലെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നു. കെ.മുരളീധരന്‍ എം.പി ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയിലും വീട്ടിലുമെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

അതുലിന്റെ അമ്മയും മഹിളാകോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ കൃഷ്ണവേണിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നാണ് നടന്നത്. മൃതദേഹം ഇന്ന് ഉച്ചയോടെ വെസ്റ്റ്ഹില്ലിലെ ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിനുംവെച്ചിരുന്നു.

മികച്ച സംഘാടക കൂടിയായ കൃഷ്ണവേണിയുടെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരേയും നേതാക്കളെയും അതീവ ദു:ഖത്തിലാക്കി. പാര്‍ട്ടിയുടെ ഏത് പരിപാടിയിലും ഊര്‍ജസ്വലതയോടെ പങ്കെടുക്കുന്ന കൃഷ്ണവേണി ഏറെക്കാലം മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

ഏപ്രിൽ ഒമ്പതിന് അർദ്ധരാത്രിയിൽ കോരപ്പുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. അതുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മകൻ അന്‍വിഖ് (1) നെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also read-കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അതുലിന്റെ അമ്മ കൃഷ്ണവേണിയേയും ഭാര്യ മായെയും കോഴിക്കോട് മെഡിതക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ കൃണ്ണവേണി അടുത്ത ദിവസം മരണപ്പെട്ടു. കാര്‍ യാത്രക്കാരായ വടകര സ്വദേശികളായ സായന്ത്, സൗരവ്, അഭിമന്യു, സോനു എന്നിവര്‍ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.