ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തിന് കൊടിയേറി


കൊയിലാണ്ടി: അരിക്കുളം ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തിന് കൊടിയേറി. തന്ത്രി പാതിരിശ്ശേരി ഇല്ലം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

ഫെബ്രുവരി മൂന്നിന് ചെറിയ വിളക്ക്, നാലിന് വലിയ വിളക്ക്, അഞ്ചിന് താലപ്പൊലി. താലപ്പൊലി ദിവസം പാണ്ടിമേളം, വെടിക്കെട്ട്, കുളിച്ചാറാട്ട് എന്നിവ ഉണ്ടാകും.