ഒരു വിളിപ്പാടകലെ തുണയായി അവരുണ്ട്; കൊവിഡ് പോരാട്ടത്തില്‍ മാതൃകയായി പന്തിരിക്കരയിലെ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങള്‍


പേരാമ്പ്ര: കൊവിഡ് മഹാമാരിയില്‍ മാതൃകയാവുകയാണ് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങള്‍. പന്തിരിക്കരയിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെലിലൂടെ അവശനിലയിലായ വയോധികനെ യാഥാസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ വൈദ്യ സഹായം ഉറപ്പു വരുത്താന്‍ ഇവര്‍ക്ക് സാധിച്ചു.

കോവിഡ് ബാധിതരുള്ള വീട്ടില്‍ കടുത്ത പനി കാരണം അവശനിലയിലായ വയോധികന്റെ അപകടാവസ്ഥ അറിഞ്ഞ ഉടനെ തന്നെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യൂത്ത് ബ്രിഗേഡ് വൈസ് ക്യാപ്റ്റന്‍ ശ്രീനാഥ്, പ്രവീണ്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വയോധികനെ ആശുപത്രിയിലെത്തിച്ചത്. പി പി ഇ കിറ്റ് ഉള്‍പ്പെടെയുളളവ ധരിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഇവര്‍ സമൂഹരക്ഷയ്ക്കുള്ള പ്രവര്‍ത്തനം നടത്തിയത്.