ഒരു വര്‍ഷത്തെ സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറി കൊയിലാണ്ടിയിലെ കൊച്ചുമിടുക്കി


കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി മൂന്നാംക്ലാസുകാരി. പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകള്‍ പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളിലെ വൈഗ എസ്.ഡി. യാണ് തന്റെ പണ കുടുക്കയില്‍ സമ്പാദ്യമായി സൂക്ഷിച്ച 2000 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കി മാതൃകയായത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം സ്ഥിരമായി കാണുന്ന വൈഗ തന്റെ ആഗ്രഹം അച്ഛനോടും അച്ഛാച്ചന്‍ രവീന്ദ്രനോട് പറയുകയായിരുന്നു. തുടര്‍ന്ന് വൈഗ തന്റെ സമ്പാദ്യം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ടിന് കൈമാറി. ചടങ്ങില്‍ വൈസ്. ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ ഇന്ദിര ടീച്ചര്‍. മുന്‍ കൗണ്‍സിലര്‍ എം വി. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു വര്‍ഷമായി സ്വരുക്കൂട്ടി വെച്ച തുകയാണ് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കി കൊച്ചു മിടുക്കി മാതൃകയായത്.