ഒരു വര്‍ഷത്തിനു ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും ചുമതലയേറ്റു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഒരു വര്‍ഷത്തെ അവധിയ്ക്കു ശേഷമാണ് കോടിയേരി വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി തിരിച്ചെത്തിയത്.

2020 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരി സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും അത് സൃഷ്ടിച്ച സമ്മര്‍ദ്ദവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ രാജി. അര്‍ബുദത്തിനുള്ള തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ പാര്‍ട്ടി അവധി അനുവദിക്കുന്നുവെന്നായിരുന്നു എല്‍.ഡി.എഫിന്റെ വിശദീകരണം.

എല്‍.ഡി.എഫ് കണ്‍വീനര്‍ വി. വിജയരാഘവനാണ് കോടിയേരിയ്ക്കുശേഷം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല നല്‍കിയത്. സി.പി.എമ്മിന്റെ സമ്മേളന കാലയളവിലാണ് കോടിയേരി മടങ്ങിയെത്തുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.