ഒരു ലോറിക്ക് മാസം 5000 രൂപ; കോഴിക്കോട് ടിപ്പര്‍ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍; ശബ്ദരേഖ പുറത്ത്


കോഴിക്കോട്: ടിപ്പര്‍ ലോറി ഉടമകളോട് കൈക്കൂലി ചോദിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ശബ്ദരേഖ പുറത്ത്. ഒരു ലോറിക്ക് 5000 രൂപ വീതം മാസം നല്‍കിയാല്‍ സ്‌ക്വാഡിന്റെ പരിശോധന ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്.

ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവ് സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമെടുത്തില്ല എന്ന് ലോറി ഉടമകള്‍ ആരോപിച്ചു. ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

കോഴിക്കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് എംവിഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.