ഒരിത്തിരി തുക കൊണ്ട് വലിയ ലോകം തീര്‍ക്കാം; സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തിക്കോടിയിലെ കൊച്ചുമിടുക്കി


തിക്കോടി: പണിതീരാത്ത വീടിനുമ്മറത്തിരുന്ന് ഒരു കൊച്ചു മിടുക്കി കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കരുതലാവുന്നു. സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വെച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പള്ളിക്കരയിലെ കൊച്ചുമിടുക്കി. പള്ളിക്കര എടവനതാഴെ രാജേഷ് ഷജില ദമ്പതിമാരുടെ മകള്‍ ജനി രാജേഷാണ് വാക്‌സിന്‍ ചലഞ്ചിനു തുക സംഭാവന ചെയ്തത്. വാര്‍ഡ് മെമ്പര്‍ ദിഭിഷ, പ്രനിലാ സത്യന്‍, പ്രദീപന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയതെന്ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റേ ജമീല സമദ് അറിയിച്ചു.