ഒമിക്രോൺ സമ്പര്‍ക്കമുള്ള വ്യക്തി കോഴിക്കോട്; സ്രവം പരിശോധനയ്ക്ക് അയച്ചു; അതീവ ജാഗ്രത


കോഴിക്കോട്: കോഴിക്കോട് എത്തിയ ഒരാൾക്ക് ഒമിക്രോൺ സമ്പർക്കം. കഴിഞ്ഞ മാസം 21ന് യു.കെയില്‍ നിന്ന് എത്തിയ 46 കാരനായ വ്യക്തിക്കാണ് ഒമിക്രോണ്‍ ബാധിതരായി സമ്പർക്കമുണ്ടെന്നു അറിഞ്ഞത്. ഇദ്ദേഹത്തിന്റെ സ്രവം ജനിതകശ്രേണീ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഉള്ളവരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നു. സമ്പർക്ക പട്ടിക മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്നലെ ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയിലെ രണ്ട് പേരിലാണ് ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് മുക്തനായ ഒരാളില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത ഡെല്‍റ്റ, ബീറ്റ വകഭേദത്തേക്കാള്‍ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടി സാധ്യതയാണ് ഒമിക്രോണിനെന്നാണ് പ്രാഥമിക പഠനം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.