ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് യുകെ പ്രധാനമന്ത്രി


കോഴിക്കോട്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒമിക്രോൺ ബാധിച്ച ആളുകൾ ആശുപത്രികളിൽ ചികിൽസയിലുണ്ട്. നിർഭാഗ്യവശാൽ ഒരാൾ മരിച്ചു. പലരും കരുതുന്നത് പോലെ ഇത് അത്ര നിസ്സാരമല്ല. പുതിയ വകഭേദത്തെ തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റർ വാക്സീൻ എടുക്കുകയാണെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

പടിഞ്ഞാറൻ ലണ്ടനിലെ ഒരു വാക്സിനേഷൻ ക്ലിനിക്ക് സന്ദർശിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. യുകെയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ 10 പേരാണ് ആശുപത്രിയിൽ ഉള്ളതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചിരു