ഒടുവിൽ കോടതി തന്നെ ഇടപെട്ടു; കൊയിലോത്തും പടിയിലെ ആൽമരത്തിന്റെ വേര് മുറിച്ചു മാറ്റും


കൊയിലാണ്ടി: റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായ ആൽമരത്തിൻ്റെ വേരുകൾ മുറിച്ചു മാറ്റാൻ ഉത്തരവായി. മുചുകുന്ന് റോഡിലെ കൊയിലോത്തുംപടി ജംഗ്‌ഷനു ഇരുന്നൂറ് മീറ്റർ അകലെ റോഡരുകിലുള്ള ആൽമരത്തിൻ്റെ വേരുകളാണ് യാത്രകാർക്ക് ഭീഷണിയായി നിൽക്കുന്നത്. ഇവിടെ അപകടങ്ങൾ പതിവായിരുന്നു.

ഇതെ തുടർന്ന് വടകര ബാറിലെ അഭിഭാഷകനായ അനൂപ് രാജിൻ്റെ പരാതിയെ തുടർന്നാണ് കൊയിലാണ്ടി സബ്ബ് ജഡ്ജും, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ എ.എം.അഷറഫ് പൊതുമരാമത്ത് വകുപ്പിനോടും, ഫോറസ്റ്റ് അധികൃതരോടും മരം 15 ദിവസത്തിനകം മുറിച്ചു മാറ്റണമെന്ന് ഉത്തരവിട്ടത്.