ഒടുവില്‍ ചര്‍ച്ച വിജയം; ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; പ്രശ്‌നങ്ങള്‍ നവംബര്‍ 18 നകം പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്


കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി 10 മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംയുക്ത സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ച.

ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ നവംബര്‍ 18 നകം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഡീസല്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സബ്‌സിഡി നല്‍കണമെന്നും വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

ബസ് ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥന്‍, ഗോകുലം ഗോകുല്‍ദാസ്, ലോറന്‍സ് ബാബു, ജോണ്‍സണ്‍ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍, എ.ഐ. ഷംസുദ്ദീന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.