ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം നീട്ടി, മേയ് മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍, പ്രവര്‍ത്തന സമയത്തിലും മാറ്റം, വിശദാംശങ്ങളറിയാം


കോഴിക്കോട്: 2021 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണവും മാര്‍ച്ച് മാസത്തെ കിറ്റ് വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിരിക്കുന്നുവെന്ന് ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം 04.05.2021 ശേഷവും തുടരും. എന്നാല്‍ വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുള്ളതിനാല്‍ 05.05.2021-ന് ( ബുധനാഴ്ച) റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല. 2021 മേയ് മാസത്തെ റേഷന്‍ വിതരണം 06.05.2021 (വ്യാഴാഴ്ച) ആരംഭിക്കുമെന്നും അറിയിപ്പ്.

അതേ സമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മെയ് 5 മുതല്‍ രാവിലെ 8 30 മുതല്‍ ഉച്ചയ്ക്ക് ശേഷം 230 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് റേഷന്‍കടകളുടെ പ്രവര്‍ത്തനം പുനക്രമീകരിച്ചത്.