ഏക്കാട്ടൂര്‍ ശാഖയില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ ‘അകം പൊരുള്‍’ കുടുംബ സംഗമം
മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായുള്ള അകം പൊരുള്‍ ഏക്കാട്ടൂര്‍ ശാഖയില്‍ സംഘടിപ്പിച്ചു. യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സമുദായത്തെ തമ്മില്‍ ഭിന്നിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി മുസ്ലിം യൂത്ത് ലീഗ് അരിക്കുളം ഏക്കാട്ടൂര്‍ ശാഖാ കമ്മിറ്റി ആരോപിച്ചു.
റാഷിദ് കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ അഹമദ് മൗലവി മുന്‍കാല നേതാക്കളെ അനുസ്മരിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് കന്നാട്ടി പദ്ധതി വിഷദീകരിച്ചു. അന്‍വര്‍ ഷാ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി മുഹമ്മദ് സിറാജ്,ബഷീര്‍ വടക്കയില്‍, കെ.എം അബ്ദുസ്സലാം, ഷംസുദ്ദീന്‍ വടക്കയില്‍,സുഹൈല്‍ അരിക്കുളം, എം.കെ അമ്മത്കുട്ടി, ഷെബിന്‍ എന്‍.എം, മനാഫ് തറമല്‍, സാഹിര്‍ കേളോത്ത്, അന്‍സിന കുഴിച്ചാലില്‍, സിറാജ് എം.കെ എന്നിവര്‍ സംസാരിച്ചു. നൗഷാദ് വി.കെ സ്വാഗതവും റംഷാദ് നടുകണ്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി നൗഷാദ് വി കെ(പ്രസിഡണ്ട്), സാഹിര്‍ കേളോത്ത്, ജലില്‍ കെ, സലാഹുദ്ദീന്‍ കെ(വൈസ് പ്രസിഡണ്ട്);സിറാജ് മാടക്കണ്ടി (ജനറല്‍ സെക്രട്ടറി), ഷക്കീര്‍ മക്കാട്ട്, റിയാസ് എന്‍.പി, സിനാന്‍ കേളോത്ത്(സെക്രട്ടറി), റംഷാദ് നടുക്കണ്ടി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.