ഏകദിന നേതൃക്യാമ്പ് സംഘടിപ്പിച്ച് എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി
പേരാമ്പ്ര: എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ‘ ഒരുമിച്ചിരിക്കാം നവവസന്തം തീര്‍ക്കാം ‘ എന്ന പ്രമേയത്തില്‍ പഞ്ചായത്തിലെ വിവിധ ശാഖകളിലെ ഭാരവാഹികള്‍ക്കായി ഏകദിന നേതൃക്യാമ്പ് ‘ഇസ്ദിഹാര്‍’ സംഘടിപ്പിച്ചു. എം.എസ്.എഫ് പ്രസിഡന്റ് ജാസിം മുഹമ്മദ് പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ഉപാധ്യക്ഷന്‍ എസ്.പി കുഞ്ഞമ്മത് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മുതല്‍ രാത്രി 9 വരെ നീണ്ടു നിന്ന ക്യാമ്പില്‍ സംഘാടനം, ആയാസം ആസ്വാദ്യം, ഇസ്സതിന്റെ രാഷ്ട്രീയം ഹിമ്മത്തുള്ള പൈതൃകം, ‘ലെറ്റ്‌സ് മീറ്റപ്പ്, പാനല്‍ ഡിസ്‌കഷന്‍, ആര്‍ട്ട്‌സ് മാനിയ എന്നിങ്ങനെ വിവിധ സെഷനുകള്‍ നടന്നു. മുസ്ലിം യൂത്ത് ലീഗ് ജില്ല ഉപാധ്യക്ഷന്‍ സയ്യിദ് അലി തങ്ങള്‍ പാലേരി, പി.സി മുഹമ്മദ് സിറാജ് മാസ്റ്റര്‍, കെ.സി നൗഷാദ്, ജൗഹര്‍ പാലേരി, രതീപ് പാലേരി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
മലബാര്‍ സമര രക്തസാക്ഷികളെ അവമതിക്കുന്ന കേന്ദ്ര ഭരണത്തിനെതിരെ പ്രതിഷേധിക്കുന്നതായും, ചങ്ങരോത്ത് പഞ്ചായത്തിലെ പുറവൂരിലെ ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടം ഉപയോഗപ്പെടുത്തി യു.പി സ്‌ക്കൂള്‍ സ്ഥാപിക്കണെമന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദ് ഷാനിഫ്, ജോ. സെക്രട്ടറി മുഹമ്മദ് സ്വാലിഹ് ഇ പ്രമേയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി പി.ടി മുഹമ്മദ് ഉനൈസ്, ട്രഷറര്‍ എ.ടി മുഹമ്മദ് മിഖ്ദാദ് എന്നിവര്‍ പിന്താങ്ങി
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ എം.ഇ മുഹമ്മദ് ഇസ്മായില്‍, ദേവഗിരി കോളേജില്‍ നിന്നും മൂന്നാം റാങ്കോടെ എം.എ മലയാളം വിത്ത് ജേണലിസം പാസായ ഒ.പി മുഹമ്മദ് ബാസില്‍, പേരാമ്പ്ര മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ശിഹാബ് കന്നാട്ടി, കെ.സി വാസിക് എന്നിവരെ ആദരിച്ചു.
സമാപന സെഷന്‍ എം.എസ്.എഫ് കാണ്‍പൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കൈഫ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുറഹിമാന്‍, അസീസ് മാസ്റ്റര്‍ നരിക്കലക്കണ്ടി, പുതുശ്ശേരി ഇബ്രാഹീം, ശിഹാബ് കന്നാട്ടി, മൂസ കോത്തമ്പ്ര, അജ്‌നാസ് കാരയില്‍, തബ്ഷീര്‍ ചെമ്പനോട, ടി.കെ റസാഖ്, കെ.സി ഇസ്മായില്‍ മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍ കുനിയില്‍, ആനേരി നസീര്‍, അസീസ് ഫൈസി, പാളയാട്ട് ബഷീര്‍, റാഫി പന്തിരി , നിസാര്‍ വി.പി, എം.ഇ മുഹമ്മദ് ഇസ്മായില്‍, കെ.കെ മുഹമ്മദ്, കോറോത്ത് അസീസ്, ഇലത്ത് മീത്തല്‍ അഷ്‌റഫ്, മുഹമ്മദ് റഹീസ് പി കെ , മുഹമ്മദ് ഷാനിസ്, മുഹമ്മദ് സ്വാലിഹ് ആര്‍.ഇ, മുഹമ്മദ് ഉനൈസ് പി.ടി, മുഹമ്മദ് മിഖ്ദാദ് എ.ടി സംസാരിച്ചു.