എൽ.പി തലത്തിൽ സംസ്കൃതം അധ്യാപക തസ്തിക അനുവദിക്കണം


കൊയിലാണ്ടി: എൽ.പി തലത്തിൽ സംസ്കൃതം അധ്യാപക തസ്തികകൾ അനുവദിക്കണമെന്ന് കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എൽ.പി, യു.പി ക്ലാസുകളിൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൊയിലാണ്ടി നഗര സഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.കെ.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ബിജു കാവിൽ ഉപഹാര സമർപ്പണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ.ഇന്ദിര, കൗൺസിലർ പി.രത്നവല്ലി, പി.രമേശ് നമ്പീശൻ, ടി.കെ.സന്തോഷ് കുമാർ, സി.സുരേഷ് കുമാർ, ഷിജു.എം.ടി, കെ.രാജു, ഡി.സായൂജ്, എ.കെ.രതീഷ്, കെ.പി.പ്രസീത, എം.രൂപേഷ് കുമാർ
എന്നിവർ സംസാരിച്ചു.